മാതാവിന്‍റെ ലുത്തിനിയ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
മിശിഹായെ,അനുഗ്രഹിക്കണമേ
മിശിഹായെ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ ” “
പരിശുദ്ധാത്മാവായ ദൈവമേ ” “
ഏകദൈവമായ പരിശുദ്ധത്രിത്വമേ ” “
പരിശുദ്ധ മറിയമേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവത്തിന്‍റെ പരിശുദ്ധ ജനനീ
കന്യകള്‍ക്കു മകുടമായ നിര്‍മല കന്യകേ
മിശിഹായുടെ മാതാവേ
ദൈവവരപ്രസാദത്തിന്‍റെ മാതാവേ
ഏറ്റം നിര്‍മ്മലയായ മാതാവേ
അത്യന്തവിരക്തയായ മാതാവേ
കളങ്കമറ്റ കന്യകയായ മാതാവേ
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ
അത്ഭുതത്തിന് വിഷയമായ മാതാവേ
സദുപദേശത്തിന്‍റെ മാതാവേ
സ്രഷ്ടാവിന്‍റെ മാതാവേ
രക്ഷകന്‍റെ മാതാവേ
ഏറ്റം വിവേകമതിയായ കന്യകേ
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ
സ്തുതിക്കു യോഗ്യയായ കന്യകേ
മഹാ വല്ലഭയായ കന്യകേ
കനിവുള്ള കന്യകേ
ഏറ്റം വിശ്വസ്തയായ കന്യകേ
നീതിയുടെ ദര്‍പ്പണമേ
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ
ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ
ആത്മജ്ഞാനപൂരിത പാത്രമേ
ബഹുമാനത്തിന്‍റെ പാത്രമേ
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ
ദാവീദിന്‍റെ കോട്ടയേ
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയേ
സ്വര്‍ണാലയമേ
വാഗ്ദാനത്തിന്‍റെ പെടകമേ
സ്വര്‍ഗത്തിന്‍റെ വാതിലേ
ഉഷ:കാല നക്ഷത്രമേ
രോഗികളുടെ ആരോഗ്യമേ
പാപികളുടെ സങ്കേതമേ
പീഡിതരുടെ ആശ്വാസമേ
ക്രിസ്ത്യാനികളുടെ സഹായമേ
ക്രിസ്ത്യാനികളുടെ സഹായമേ
മാലാഖമാരുടെ രാജ്ഞി
പൂര്‍വ്വപിതാക്കന്മാരുടെ രാജ്ഞി
ദീര്‍ഘദര്‍ശികളുടെ രാജ്ഞി
അപ്പസ്തോലന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
കന്യകളുടെ രാജ്ഞി
സകല വിശുദ്ധരുടേയും രാജ്ഞി
അമലോത്ഭാവയായ രാജ്ഞി
സ്വര്‍ഗ്ഗാരോപിത രാജ്ഞി
പരിശുദ്ധ ജപമാലയുടെ രാജ്ഞി
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിന്‍റെ രാജ്ഞി
അപ്പസ്തോലന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
കന്യകളുടെ രാജ്ഞി
സകല വിശുദ്ധരുടേയും രാജ്ഞി
അമലോത്ഭാവയായ രാജ്ഞി
സ്വര്‍ഗ്ഗാരോപിത രാജ്ഞി
പരിശുദ്ധ ജപമാലയുടെ രാജ്ഞി
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിന്‍റെ രാജ്ഞി
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളെ അനുഗ്രഹിക്കണമേ
കര്‍ത്താവേ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളെ അനുഗ്രഹിക്കണമേ
സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ .
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ .സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ,പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ്‍ പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ . ആമ്മേന്‍